Aiswarya|
Last Modified ബുധന്‍, 1 മാര്‍ച്ച് 2017 (18:26 IST)
ജെ.എൻ.യുവിൽ കഴിഞ്ഞ വർഷം അരങ്ങേറിയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്വിദ്യാർഥി യൂണിയൻ നേതാവ്കനയ്യകുമാർ ഉൾപ്പടെയുള്ളവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതിനായുള്ള തെളിവുകൾ ഡൽഹി ലഭിച്ചില്ലെന്ന് പൊലീസ്.
സംഭവം നടന്ന ദിവസത്തെ ദൃശ്യങ്ങൾ സീ ന്യൂസാണ്പുറത്ത് വിട്ടത്. എന്നാല്‍ ഈ ദൃശ്യങ്ങിൽ കനയ്യ കുമാർ ഇന്ത്യ വിരുദ്ധ മുദ്രവാക്യങ്ങൾ വിളിക്കുന്നതായുള്ള തെളിവുകൾ കണ്ടെത്താന്‍ പൊലീസിനു സാധിച്ചില്ല. അതേസമയം, ഉമർ ഖാലിദ്, അനീര്‍ബെന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ വർഷം ഫെബ്രുവരി 9ന് നടന്ന അഫ്സൽ ഗുരു അനുസ്മരണ ചടങ്ങിനിടെയാണ് ജെ.എൻ.യു വിദ്യാർഥികൾ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിച്ചു എന്നതായിരുന്നു പൊലീസ്കേസ്.