aparna|
Last Modified ശനി, 3 മാര്‍ച്ച് 2018 (14:46 IST)
കമൽ ഹാസനുമായുള്ള ബന്ധം അവസാനിപ്പിച്ചത് പരസ്പരം വിശ്വാസവും ബഹുമാനവും ആത്മാർത്ഥയും നിലനിർത്താൻ കഴിയാതെ പോയതു കൊണ്ടാണെന്ന് ഗൗതമി അടുത്തിടെ വ്യക്തമാക്കിയിരുന്നു. കമലിൻറ്റെ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഗൗതമിയുടെ പിന്തുണയുണ്ടെന്ന ആരോപണം തള്ളിയാണ് ഗൗതമി രംഗത്തെത്തിയത്.
അതോടൊപ്പം ബിസിനസ് സംബന്ധിച്ച കാര്യത്തിൽ കമൽ തന്നെ പറ്റിച്ചുവെന്നും ഗൗതമി ആരോപിച്ചിരുന്നു. എന്നാൽ, ഇപ്പോള്‍ കമലിന്റെ പ്രൊഡക്ഷന്‍ കമ്പനിക്കെതിരെ പരാതി നല്‍കിയിരിക്കുകയാണ് ഗൗതമി. ഗൗതമിയിൽ നിന്നും ഇങ്ങനെയൊരു നടപടി കമൽ പ്രതീക്ഷിച്ച് കാണില്ലെന്ന് ആരാധകകൂട്ടം പറയുന്നു.
അതേസമയം, ഗൗതമിയുടേത് വെറും ആരോപണം മാത്രമല്ലെന്ന് തുറന്ന് സമ്മതിക്കുകയാണ് കമൽ. ഗൗതമി പറഞ്ഞതെല്ലാം സത്യമാണെന്ന് കമല്‍ സമ്മതിച്ചു. ഉടന്‍ തന്നെ രാജ് കമല്‍ ഇന്റര്‍നാഷ്ണല്‍ ഗൗതമിയുടെ പ്രതിഫലം നല്‍കുമെന്നും കമല്‍ മാധ്യമങ്ങളോട് പറഞ്ഞു.
കമലുമായുള്ള ബന്ധം അവസാനിപ്പിച്ചത് ആത്മാഭിമാനത്തിന് മുറിവേറ്റതിനാലാണ്. പരസ്പര ബഹുമാനവും ആത്മാര്‍ഥതയും നിലനിര്‍ത്താന്‍ കഴിയാതെ വന്നു. ആത്മാഭിമാനം കളഞ്ഞ് ബന്ധം തുടരാന്‍ തനിക്ക് താത്പര്യമില്ലാതിയിരുന്നു, അങ്ങനെയാണ് പിരിഞ്ഞതെന്ന് ഗൗതമി അടുത്തിടെ ബ്ലോഗിൽ കുറിച്ചിരുന്നു.
കമലിനൊപ്പം ജീവിതം തുടങ്ങിയതോടെ ഗൗതമി സിനിമാഭിനയം നിര്‍ത്തിയിരുന്നു. അതിനുശേഷം ചലച്ചിത്രമേഖലയിൽ തുടർന്നെങ്കിലും അത് വസ്ത്രാലങ്കാര മേഖലയിൽ ആയിരുന്നുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഗൗതമി എടുത്തു പറയുന്നതും ഇതുതന്നെ.
കമലിന്റെ നേതൃത്വത്തിലുള്ള നിര്‍മാണക്കമ്പനിയായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിച്ച സിനിമകള്‍ക്കുവേണ്ടിയും മറ്റ് നിര്‍മാണക്കമ്പനികള്‍ക്കുവേണ്ടിയും കമല്‍ അഭിനയിച്ച സിനിമകളിലും വസ്ത്രാലങ്കാരം ചെയ്തു. എന്നാല്‍ ഒന്നിനും പ്രതിഫലം ലഭിച്ചില്ല. ബന്ധം അവസാനിപ്പിച്ചതിനുശേഷം പലതവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഇനിയും വലിയൊരു തുക കിട്ടാനുണ്ടെന്നുമായിരുന്നു ഗൗതമി പറഞ്ഞത്.