കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 16 മെയ് 2024 (11:29 IST)
കമല്‍ഹാസന്‍ സിനിമാരംഗത്തുള്ളവര്‍ക്ക് നല്‍കിയ വിരുന്നില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചെന്ന് ആരോപണം. തമിഴ് ഗായിക സുചിത്രയാണ് ഇക്കാര്യം ആദ്യമായി സൂചിപ്പിച്ചത്. ഈയിടെ നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴ് സിനിമാലോകം മയക്കുമരുന്നിന്റെ പിടിയിലായി ദിശതെറ്റുകയാണെന്നും അവര്‍ പറഞ്ഞു. സംഭവം വിവാദമാക്കാന്‍ നിശ്ചയിച്ചിരിക്കുകയാണ് ബിജെപി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

തമിഴ്‌നാട് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് നാരായണന്‍ തിരുപ്പതിയാണ് ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. സുചിത്ര പറഞ്ഞ കാര്യങ്ങളില്‍ ഗൗരവമായ അന്വേഷണം നടത്തണം. തെറ്റായ വിവരങ്ങളാണ് നല്‍കിയതെങ്കില്‍ സുചിത്രയ്ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :