ലക്നൗ|
സജിത്ത്|
Last Modified ഞായര്‍, 29 ജനുവരി 2017 (15:30 IST)
ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നവർക്ക് ഉത്തർപ്രദേശിലെ ജനം ഉചിതമായ മറുപടി നൽകുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് റാലിയ്ക്ക് മുന്നോടിയായി അഖിലേഷ് യാദവിനോടൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
യുപിയിലെ സമാജ്‍വാദി പാർട്ടി–കോൺഗ്രസ് സഖ്യം ജനങ്ങൾക്കുള്ള ഉത്തരമാണ്. രാജ്യത്തെ ക്യൂവില്‍ നിര്‍ത്തിയവര്‍ക്ക് ഈ തിരഞ്ഞെടുപ്പ് മറുപടി നല്‍കും. ആർ.എസ്.എസിന്‍റെ തത്വശാസ്ത്രം രാജ്യത്ത് നടപ്പാക്കുന്നതിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
'ഒരു സൈക്കിളിന്‍റെ രണ്ട് വീലുകളാണ് രാഹുലും താനും' എന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഞങ്ങൾക്ക് പരസ്പരം അറിയാവുന്നതാണ്. രാജ്യത്തിന്റെ പുരോഗതിയ്ക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കുന്നുവെന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണെന്നും അഖിലേഷ് വ്യക്തമാക്കി.