ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സയിദ് അന്തരിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 7 ജനുവരി 2016 (08:46 IST)
ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സയിദ് അന്തരിച്ചു. 79 വയസ്സ് ആയിരുന്നു. ന്യൂഡല്‍ഹി എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. പനിയും തൊണ്ടവേദനയും ഉണ്ടായതിനെ തുടര്‍ന്ന് ഡിസംബര്‍ 24ന് ആയിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്നുമുതല്‍ എയിംസിലെ ഐ സി യുവില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.

കഴിഞ്ഞവര്‍ഷം പി ഡി പി
- ബി ജെ പി കൂട്ടുകക്ഷി മന്ത്രിസഭ വന്നതിനെ തുടര്‍ന്ന് മാര്‍ച്ച്
ഒന്നിനാണ് മുഫ്‌തി മുഹമ്മദ് സയിദ് കശ്‌മീര്‍ മുഖ്യമന്ത്രിയായത്. സയിദിന്റെ മകള്‍ മെഹ്‌ബൂബ ആയിരിക്കും പുതിയ മുഖ്യമന്ത്രി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ നവംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മെഹ്‌ബൂബ ആയിരിക്കും അടുത്ത മുഖ്യമന്ത്രിയെന്ന് അദ്ദേഹം പറഞ്ഞിരുന്നു. താന്‍ ഓഫീസില്‍ മാത്രമാണ് ഇരിക്കുന്നതെന്നും എന്നാല്‍ മെഹ്‌ബൂബയ്ക്ക് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :