ഝാര്‍ഖണ്ഡ് കീഴടക്കി മഹാസഖ്യം, ഹേമന്ദ് സോറൻ മുഖ്യമന്ത്രിയാവും

വെബ്‌ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2019 (19:43 IST)
റാഞ്ചി: ഝാര്‍ഖണ്ഡില്‍ ബിജെപിയെ വീഴ്ത്തി ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി മഹാസഖ്യം അധികാരത്തിലേക്ക്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ജെഎംഎം നേതാവ് ഹേമന്ദ് സോറന്‍ ഇന്ന് ഗവര്‍ണറെ സന്ദര്‍ശിക്കും. 29 ഇടത്ത് വിജയിച്ച ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ് ഏറ്റവും വലിയ നിയമസഭ കക്ഷി. 45 സീറ്റുകളിൽ മഹാസഖ്യം ലീഡ് ഉറപ്പിച്ചു കഴിഞ്ഞു

81 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷത്തിന് 41 സീറ്റുകളാണ് വേണ്ടത്. നിലവിൽ 46 സീറ്റുകളിൽ മഹാസഖ്യം ലീഡ് ചെയ്യുകയാണ്. ലീഡിൽ ചെറിയ മാറ്റങ്ങൾ മാത്രമേ ഇനി വരാൻ സാധ്യതയുള്ളു. മതം തൊഴിൽ തുടങ്ങിയ വിഷയങ്ങളിൽ ജനങ്ങളുടെ പ്രതീക്ഷ കാക്കും എന്ന് വിജയത്തിന് ശേഷം ഹേമന്ദ് സോറൻ പ്രതികരിച്ചു.

സംസ്ഥാനത്ത് ബിജെപി 25 സീറ്റുകളിലേക്ക് ചുരുങ്ങി. തെരഞ്ഞെടുപ്പില്‍ ബിജെപിയെ നയിച്ച മുഖ്യമന്ത്രി രഘുബര്‍ ദാസ് ജംഷഡ്പൂര്‍ ഈസ്റ്റില്‍ പതിനായിരം വോട്ടിന് പരാജയപ്പെട്ടത് ബിജെപിക്ക് കനത്ത തിരുച്ചടിയായി. ബിജെപിയുടെ തോല്‍വി തന്റെ പരാജയമായാണ് കാണുന്നത് എന്നായിരുന്നു പരാജയത്തെ കുറിച്ച് രഘുബര്‍ ദാസ് പ്രതികരിച്ചത് ബിജെപിയോട് ഇടഞ്ഞ് വിമതനായി മല്‍സരിച്ച മുന്‍മന്ത്രി സരയൂ റോയാണ് രഘുബര്‍ ദാസിനെ പരാജയപ്പെടുത്തിയത്.

രണ്ടാം തവണയാണ് ഹേമന്ത് സോറ മുഖ്യമന്ത്രി കസേരയിലത്തുന്നത്. 2013ല്‍ 38ആം വയസ്സിലാണ് സോറൻ ആദ്യം മുഖ്യമന്ത്രിപദത്തിലെത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന ബഹുമതി സ്വന്തമാക്കിയെങ്കിലും ഒന്നര വർഷം മാത്രമേ സോറയുടെ മന്ത്രിസഭക്ക് നിലനിൽപ്പുണ്ടായൊള്ളു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :