ജയലളിത മരിച്ചത് എങ്ങനെ ?; ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം പറയും - രഹസ്യങ്ങള്‍ മറനീക്കി പുറത്തേക്ക്

ജയലളിതയുടെ മരണം ഇങ്ങനെയോ ?; ഈ റിപ്പോര്‍ട്ടുകള്‍ എല്ലാം പറയും

 jayalalitha death , jayalalitha , Apollo hospital , High Court , Jayalalitha , Amma , Madras High Court , ജെ ജയലളിത , തമിഴ്‌നാട് , അപ്പോളോ ആശുപത്രി , മദ്രാസ് ഹൈക്കോടതി , ജയലളിത , ചെന്നൈ
ചെന്നൈ| jibin| Last Modified തിങ്കള്‍, 9 ജനുവരി 2017 (19:54 IST)
അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ ചികിത്സ റിപ്പോർട്ടുകൾ കോടതിക്ക് മുന്നിലേക്ക്. ജയലളിതയുടെ മരണത്തിൽ മദ്രാസ് ഹൈക്കോടതി സംശയമുയർത്തിയ സാഹചര്യത്തിലാണ് ചികിത്സ റിപ്പോർട്ടുകൾ സമർപ്പിക്കാമെന്ന് ചെന്നൈ അപ്പോളോ ആശുപത്രി അറിയിച്ചത്.

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതലുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്ന റിപ്പോര്‍ട്ടാകും ആശുപത്രി കോടതിക്ക് സമര്‍പ്പിക്കുക. മെഡിക്കൽ റിപ്പോർട്ടുകള്‍ക്കൊപ്പം ഡിസ്‌ചാര്‍ജ് വരെയുള്ള വിവരണങ്ങള്‍ ഉള്‍പ്പെടുത്തിയാകും റിപ്പോര്‍ട്ട്.

കഴിഞ്ഞവർഷം സെപ്‌റ്റംബർ 22ന് പനിയും നിർജ്ജലീകരണവും മൂലം അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹൃദയസ്തംഭനം മൂലം ഡിസംബർ അഞ്ചിനാണ് മരിച്ചത്. മരണത്തില്‍ സംശയമുണ്ടെന്ന്
ആരോപിച്ച് നിരവധി സംഘടനകളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :