ജയലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട്; സംസ്‌കാരം എംജിആർ സ്‌മാരകത്തോട് ചേർന്ന്

അമ്മയ്‌ക്ക് വിട; സംസ്‌കാരം ഇന്നു വൈകിട്ട്

Jayalalitha , jaya , Tamil Nadu CM , Appolo hospital , death , recovery , അപ്പോളോ ആശുപത്രി , ജയലളിത , ജയലളിത മരിച്ചു നിരോധനാജ്‌ഞ, ട്രെയിന്‍ , മെഡിക്കല്‍ ബുള്ളറ്റിന്‍ , റിച്ചാർഡ് ബെയ്‍ലി
ചെന്നൈ| jibin| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (01:35 IST)
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. ചെന്നൈ മറീന ബീച്ചിലെ എംജിആറിന്റെയും അണ്ണാ ദുരൈയുടെയും സ്‌മാരകത്തോട് ചേർന്നാകും ജയയുടെ മൃതദേഹവും സംസ്‌കരിക്കുക. തമിഴ്നാട്ടിൽ ഏഴ് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.

ജയലളിതയ്‌ക്ക് പിൻഗാമിയായി ഒ പനീർസെൽവം തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റു. തിങ്കളാഴ്‌ച രാത്രിയോടെ എംഎൽഎമാരുടെ യോഗം ചേരുകയും പനീർ സെൽവത്തിനെ അമ്മയുടെ പിൻഗാമിയാക്കാൻ തീരുമാനിക്കുകയുമായിരുന്നു. അമ്മയുടെ മരണവിവരം പുറത്തുവന്നതിന്
പിന്നാലെ ആശുപത്രിയിൽ നിന്നും പോയസ് ഗാർഡനിലേക്കുള്ള സുരക്ഷ ശക്തമാക്കി. ഈ വഴിയിൽ 300 ഓളം പൊലീസിനെ വിന്യസിച്ചു. പോയ്‌സ് ഗാർഡനിൽ എത്തിച്ച ശേഷമാകും ജയലളിതയുടെ മൃതദേഹം രാജാജിഹാളിൽ പൊതുദർശനത്തിന് വയ്‌ക്കും.

തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ ജയലളിതയുടെ നില അതീവ ഗുരുതരമാകുകയും 11.30 ഓടെ മണിയോടെ മരണം സംഭവിക്കുകയുമായിരുന്നു. ജയലളിതയുടെ മരണവിവരം ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്നു ജയ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :