ചെന്നൈ പൊലീസ് വലയത്തിൽ; കേന്ദ്രസേന തമിഴ്‌നാട്ടിലേക്ക് - അതിർത്തികളിൽ ജാഗ്രതാ നിർദേശം

ചെന്നൈയിൽ സുരക്ഷ ശക്തം; കേന്ദ്രസേന തമിഴ്‌നാട്ടിൽ എത്തുന്നു

 jayalalitha , death , police , chennai , police , Appolo , hospital , jaya , Amma , cardiac arrest , ജയലളിത , ചെന്നൈ , തമിഴ്നാട് , അപ്പോളോ
ചെന്നൈ| jibin| Last Updated: ഞായര്‍, 4 ഡിസം‌ബര്‍ 2016 (23:56 IST)












ചികിത്സയില്‍ക്കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില വീണ്ടും വഷളായ സാഹചര്യത്തിൽ ചെന്നൈയിലും പരിസര പ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിക്കുമെന്ന് റിപ്പോർട്ട്. എല്ലാ പൊലീസുദ്യോഗസ്ഥരോടും അടിയന്തരമായി ജോലിക്കെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

തമിഴ്നാട് അതിർത്തികളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. അര്‍ധസൈനിക വിഭാഗങ്ങളോടും കര്‍ണാടക പോലീസിനോടും ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം നല്‍കി. തമിഴ്‌നാട് ആവശ്യപ്പെടുന്ന ഏത് സഹായവും നൽകാൻ തയാറാണെന്ന് കേന്ദ്രവും വ്യക്തമാക്കി കഴിഞ്ഞു.

അതേസമയം, ആശുപത്രിയിൽ കഴിയുന്ന അപ്പോളോ ആശുപത്രിക്ക് മുന്നിൽ ജനങ്ങളും പ്രവർത്തകരും തടിച്ചു കൂടിയിരിക്കുകയണ്. ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായ വാർത്ത അറിഞ്ഞതോടെ ചെന്നൈയിൽ രാത്രിയോടെ കടകളൊക്കെ അടച്ചു. പെട്രോൾ പമ്പുകൾ പലതും നേരത്തേ അടച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :