ലഖ്‌നോ|
Last Modified ബുധന്‍, 4 മാര്‍ച്ച് 2015 (13:01 IST)
പാകിസ്ഥാന്‍ ചാരസംഘടനയായ
ഐ എസ് ഐയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ആള്‍ യുപിയില്‍ പൊലീസ് പിടികൂടി. ഇയാളില്‍ നിന്നും 12,000 രൂപയുടെ കള്ളനോട്ടും ഏതാനും നേപ്പാളി കറന്‍സിയും പിടിച്ചെടുത്തിട്ടുണ്ട്.അലി അഹമ്മദ് എന്ന 'ഡോ.സലീമി'നെയാണ് പിടികൂടിയത്.
ഛബ്ര റെയില്‍വേ സ്‌റ്റേഷനിലെ നകയില്‍ നിന്നാണ് ഇയാളെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്.
നാലു വര്‍ഷം മുന്‍പ് ലഖ്‌നോ പോലീസിന്റെ കസ്റ്റഡിയില്‍ നിന്ന് ഇയാള്‍ ചാടിപ്പോയിരുന്നു. ഇയാളെപറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പോലീസ് 15,000 രൂപ പരാതിതോഷികം പ്രഖ്യാപിച്ചിരുന്നു. ഐഎസ്ഐ ഇന്ത്യയില്‍ നടത്തുന്ന നിരവധി ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ അഹമ്മദിന് പങ്കുണ്ടെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ദേശീയ അന്വേഷണ ഏജന്‍സിയും സംസ്ഥാന ഇന്റലിജന്‍സും ഇയാളെ ചോദ്യം ചെയ്തുവരികയാണ്