ഇറോം ഷർമിളയുടെ വിവാഹം വിവാദത്തില്‍: കാലാപത്തിന് സാധ്യതയെന്ന് ഹിന്ദു മക്കള്‍ കക്ഷി

ഇറോം ഷർമിള വിവാഹിതയായി

  Irom Sharmila , Irom Chanu Sharmila , Desmond Coutinho , AFSPA , ഇറോം ഷർമിള , ഡെസ്‌മോണ്ട് കുട്ടീഞ്ഞോ , ഇറോം , കൊടൈക്കനാല്‍ , ഹിന്ദു മക്കള്‍ കക്ഷി
ചെന്നൈ| jibin| Last Updated: വ്യാഴം, 17 ഓഗസ്റ്റ് 2017 (19:04 IST)
മണിപ്പൂരിന്റെ സമരനായിക വിവാഹിതയായി. ബ്രീട്ടീഷ് പൗരനായ സുഹൃത്ത് ഡെസ്‌മോണ്ട് കുട്ടീഞ്ഞോയെയാണ് ഇറോം വിവാഹം കഴിച്ചത്. കൊടൈക്കനാലിലെ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. ഇരുവരുടെയും സുഹൃത്തുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

ഇനിയുള്ള കാലം ജീവിക്കാൻ ശാന്തമായ ഒരു സ്ഥലം തേടിയാണ് താൻ നടന്നിരുന്നതെന്നും കൊടൈക്കനാൽ അത്തരമൊരു പ്രദേശമാണെന്നും ഇറോം ഷർമിള പ്രതികരിച്ചു. തന്റെ തുടർന്നുള്ള ജീവിതം കൊടൈക്കനാലിൽ ആണെന്നു പറഞ്ഞ ഇറോം, മലനിരകളിലെ ആദിവാസി സമൂഹത്തിന്റെ ഉയർച്ചയ്ക്കായി തുടർന്നു പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.

സമാധാനപൂര്‍ണമായ യാത്രയില്‍ കൊടൈക്കനാലില്‍ ചെന്നെത്തുകയായിരുന്നു. കൊടൈക്കനാലിലെ ആദിവാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇവിടെ തന്നെ തുടര്‍ന്നും താമസിക്കുമെന്നും ഇറോം പറഞ്ഞു. അതേസമയം, ഇറോമിന്റ വിവാഹത്തിനെതിരെ ഹിന്ദു മക്കള്‍ കക്ഷി രംഗത്തു വന്നിരുന്നു. ഇറോമിന്റെ കൊടൈക്കനാലിലെ സാന്നിധ്യം കലാപത്തിന് കാരണമാകുമെന്നാണ് ഇവര്‍ ആരോപിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :