ശ്രീഹരിക്കോട്ട|
jibin|
Last Modified വ്യാഴം, 31 ഓഗസ്റ്റ് 2017 (21:21 IST)
ഇന്ത്യയുടെ ദിശാസൂചക ഉപഗ്രഹ ശ്രേണിയിലുള്ള
ഐആർഎൻഎസ്എസ്-1 എച്ച് ഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്റ്റില്‍ നിന്ന് വിക്ഷേപിച്ച ഉപഗ്രഹത്തിന്റെ 'ഹീറ്റ് ഷീല്‍ഡ്' അടര്‍ന്ന് മാറാത്തതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്ന്
ഐഎസ്ആർഒ തലവൻ എഎസ് കിരണ്‍കുമാർ അറിയിച്ചു.
മൂന്നു മിനിറ്റും 23 സെക്കൻഡുമാണ് അകത്തെ ഹീറ്റ് ഷീൽഡ് തുറക്കാനായി ക്രമീകരിച്ചിരുന്നത്. വിക്ഷേപണത്തിന്റെ ഘട്ടങ്ങളെല്ലാം ഫലപ്രദമായിരുന്നെങ്കിലും നാലാം ഘട്ടത്തിലെ ദൗത്യം വിജയിച്ചില്ലെന്നു കിരൺ കുമാർ പറഞ്ഞു.
പിഎസ്എൽവി- സി 39 റോക്കറ്റുപയോഗിച്ച് വ്യാഴാഴ്ച വൈകിട്ട് 6.59നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
പിഎസ്എല്‍വി സി-39 ആണ് 1425 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഉപഗ്രഹം വഹിച്ചിരുന്നത്. ഗതി നിര്‍ണയത്തിന് വേണ്ടിയുള്ള ഏഴ് 'നാവിക്' ഉപഗ്രഹങ്ങളില്‍ ഒന്ന് പ്രവര്‍ത്തനരഹിതമായതിനെത്തുടര്‍ന്ന് പകരം അയച്ച ഉപഗ്രഹമാണിത്.
പ്രതിരോധ ഉപകരണങ്ങളുടെ വിതരണക്കാരായ ആൽഫ ഡിസൈൻ ടെക്നോളജീസാണ് ഐആർഎൻഎസ്എസ്-1 എച്ച് ഉപഗ്രഹത്തിന്റെ നിർമാണത്തിനു നേതൃത്വം നൽകിയത്. ഇന്ത്യയിൽ സ്വകാര്യ മേഖലയിൽ നിർമിക്കപ്പെടുന്ന ആദ്യ ഉപഗ്രഹമാണിത്.