വെള്ള ചുരിദാറിട്ടു നില്‍ക്കുന്ന ഈ മെലിഞ്ഞ പെണ്‍കുട്ടിയെ മനസിലായോ?

രേണുക വേണു| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (14:53 IST)

സിനിമാ താരങ്ങളുടെ പഴയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. എന്നാല്‍, രാഷ്ട്രീയക്കാരുടെ ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായേ ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടാറുള്ളൂ. അങ്ങനെയൊരു അപൂര്‍വ ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇന്ത്യയുടെ കരുത്തയായ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയാണിത്. വെള്ള ചുരിദാറില്‍ മെലിഞ്ഞ സുന്ദരിയായ യുവതിയായാണ് ഇന്ദിരയെ കാണപ്പെടുന്നത്.




ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പുള്ള ഒരു ഗ്രൂപ്പ് ഫോട്ടോയിലാണ് ഇന്ദിരയെ ഇങ്ങനെ കാണപ്പെടുന്നത്. 1942 ലാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. ഇന്ദിരയുടെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ ജവഹര്‍ലാല്‍ നെഹ്‌റുവും ഈ ചിത്രത്തിലുണ്ട്. ഈ ചിത്രം എടുക്കുമ്പോള്‍ ഇന്ദിരയ്ക്ക് 25 വയസ് മാത്രമാണ് പ്രായം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :