വെയ്റ്റിങ് ലിസ്റ്റിൽ ആണെങ്കിലും ഇനി യാത്ര മുടങ്ങില്ല, ക്ലോൺ ട്രെയിനുകളുമായി ഇന്ത്യൻ റെയിൽവേ

വെബ്ദുനിയ ലേഖകൻ| Last Modified ബുധന്‍, 9 സെപ്‌റ്റംബര്‍ 2020 (08:33 IST)
തിരക്കുള്ള റൂട്ടുകളിൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പലപ്പോഴും സ്ഥാനം ലഭിയ്ക്കുക വെയിറ്റിങ് ലിസ്റ്റിലായിരിയ്ക്കും മിക്കപ്പോഴും വെയിറ്റിങ് ലിസ്റ്റിൽനിന്നും കൺഫോം ലിസ്റ്റിലേയ്ക്ക് സ്ഥാനം ലഭിയ്ക്കുകയുമില്ല. ഈ പ്രശ്നം പരിഹരിയ്ക്കുന്നതിന് ഒരു പുത്തൻ ആശയം പരീക്ഷിയ്ക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയൊൽവേ. വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്കായി അതേ നമ്പറിലുള്ള മറ്റൊരു ട്രെയിൻ (ക്ലോൺ ട്രെയിൻ) യാത്രയ്ക്ക് ഒരുക്കുന്നതാണ് പദ്ധതി.

തിരക്കുള്ള റൂട്ടുകളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഘട്ടം ഘട്ടമായി പദ്ധതി ആരംഭിയ്ക്കാനാണ് റെയിൽവേയുടെ നീക്കം. റെയില്‍വെ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവാണ് ഇക്കാര്യം അറിയിച്ചത്. ട്രാക്കിൽ ഓടിക്കൊണ്ടിരിക്കുന്ന യാഥാർത്ഥ ട്രെയിനുകള്‍ നിരീക്ഷിച്ചായിരിക്കും ആവശ്യമെങ്കില്‍ ക്ലോൺ ട്രെയിന്‍കൂടി അതേ റൂട്ടില്‍ ഏര്‍പ്പെടുത്തുക.

യാത്രക്കാരുടെ ആവശ്യം മാനിച്ചായിരിയ്കും ഈ ട്രെയിനുകളിൽ സ്റ്റോപ്പുകൾ നിശ്ചയിയ്ക്കുക. റിസർവേഷൻ ചാർട്ട് തയ്യാറാക്കി നാലുമണിക്കൂർ മുൻപ് സംബന്ധിച്ച് വെയിറ്റിങ് ലിസ്റ്റിലുള്ള യാത്രക്കാരെ അറിയിയ്ക്കും. ഇതിനായി റിസർവേഷൻ സംവിധാനത്തിൽ പ്രത്യേക മാറ്റങ്ങൾ വരുത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :