Sumeesh|
Last Modified ചൊവ്വ, 24 ഏപ്രില്‍ 2018 (15:07 IST)
തുടർച്ചയായി വെടി നിർത്തൽ കരാർ ലംഘിക്കുന്ന പാക്കിസ്ഥാൻ സൈന്യത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി. കാശ്മീർ അതിർത്തിയിലെ നിയന്ത്രണ രേഖയിലാണ് ഇന്ത്യൻ സേന ശക്തമായ പ്രത്യാക്രമണം നടത്തിയത്. തിരിച്ചടിയിൽ അഞ്ച് പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. പക് പോസ്റ്റുകളു തകർത്തിട്ടുണ്ട്. പുലർച്ചെ തുടങ്ങിയ സൈനിക നടപടി ഇപ്പൊഴും തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ.
നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വെടിവെപ്പിൽ കഴിഞ്ഞമാസങ്ങളിൽ നിരവധി ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യാക്രമണം.
അതേ സമയം തെക്കന്‍ കശ്മീരിലെ ട്രാളില്‍ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. രഹസ്യ കേന്ദ്രത്തിൽ ഒളിച്ചിരുന്ന് ഭീകരർ സൈന്യത്തിനു നേരെ ആക്രമണം നടത്തുകയായിരുന്നു. വെടിവെപ്പിൽ ഒരു ഇന്ത്യൻ സൈനികന് പരിക്കേറ്റിട്ടുണ്ട്.