AI Weapon: അതിർത്തിയിൽ ശത്രുക്കളെ തുരത്താനും ഇനി എ ഐ, ലൈറ്റ് മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

India AI weapon test,Autonomous lethal weapon India,AI driven defense technology India,India military AI weapons,ഇന്ത്യ എഐ ആയുധ പരീക്ഷണം,ഇന്ത്യയുടെ എഐ ശസ്ത്രസായുധം,ഇന്ത്യയുടെ സ്വയം പ്രവർത്തിക്കുന്ന ആയുധം,എഐ നിയന്ത്രിത യുദ്ധസാധനം
അഭിറാം മനോഹർ| Last Modified ബുധന്‍, 11 ജൂണ്‍ 2025 (13:10 IST)
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നലൈറ്റ് മെഷീന്‍ ഗണ്‍ സംവിധാനം(എല്‍എംജി) വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഡെറാഡൂണ്‍ കേന്ദ്രമായ ബിഎസ്എസ് മെറ്റീരിയല്‍ എന്ന സ്ഥാപനമാണ് കരസേനയുടെ പിന്തുനയോടെ തോക്ക് വികസിപ്പിച്ചെടുത്തത്. സുരക്ഷിതമായ അകലത്തില്‍ നിന്നും റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ അക്‌ഴിയുന്നതാണ് ഈ ലൈറ്റ് മെഷീന്‍ ഗണ്ണുകള്‍.


ആയുധത്തിന്റെ കൃത്യത, ദൂരം എന്നിവയെല്ലാം പരീക്ഷിച്ചു. 14,000 അടി ഉയരത്തില്‍ നടത്തിയ പരീക്ഷണം വിജയകരമാണെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു, ഭൂപ്രദേശങ്ങളില്‍ മാറുന്ന കാലാവസ്ഥയിലും കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ ഇവയ്ക്കാകും. കാറ്റ്, ദൂരം, താപനില എന്നിവയെല്ലാം വിലയിരുത്തി ലക്ഷ്യത്തിലെത്താനുള്ള സംവിധാനം ലൈറ്റ് മെഷീന്‍ ഗണ്ണിലുണ്ട്. വിശദമായ പരീക്ഷണം തുടരുകയാണെന്ന് സേന വൃത്തങ്ങള്‍ അറിയിച്ചു.


മെയ്ക്ക് ഇന്‍ ഇന്ത്യ, ആത്മനിര്‍ഭര്‍ ഭാരത് സംരംഭങ്ങള്‍ക്ക് കീഴില്‍ തദ്ദേശീയമായ ആയുധങ്ങള്‍ വികസിപ്പിച്ച് സായുധസേനയെ നവീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. ചൈനയുമായും പാകിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്ന ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇവ വിന്യസിക്കാന്‍ കഴിയും. ഓട്ടോമാറ്റിക് ടാര്‍ഗെറ്റ് ഡിറ്റക്ഷന്‍, തത്സമയം ഇന്റര്‍സെപ്ഷന്‍ എന്നിവയ്ക്ക് സാധിക്കുന്നതാണ് പുതിയ സാങ്കേതിക വിദ്യ.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :