വീലര്‍ ദ്വീപ്|
Last Modified ശനി, 31 ജനുവരി 2015 (11:21 IST)
ഇന്ത്യയുടെ ദീര്‍ഘദൂര ബാലിസ്റിക് മിസൈല്‍ അഗ്നി 5ന്റെ മൂന്നാം ഘട്ട പരീക്ഷണം വിജയം.
അഗ്നി 5 ന് 1 000 കിലോയോളം ആണവ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ശനിയാഴ്ച രാവിലെ ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്നായിരുന്നു വിക്ഷേപണം.താണ്ഡവം എന്ന ലക്ഷ്യത്തിനുനേരെയാണ് പരീക്ഷണം നടത്തിയത്.
17 മീറ്റര്‍ നീളമുള്ള മിസൈലിന് 50 ടണ്‍ ഭാരമാണുള്ളത്. 5000 കിലോമീറ്ററാണ് ദൂരപരിധി. മിസൈലിന്റെ ആദ്യ പരീക്ഷണം നടന്നത് 2012 ഏപ്രിലിലാണ്. മിസൈലിന്റെ രണ്ടാം ഘട്ട പരീക്ഷണം 2013 സെപ്റ്റംബറിലാണ് നടന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.