1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 36,401 new COVID19 cases

ഇന്ത്യയില്‍ 149 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ സജീവ രോഗികള്‍; പുതിയ കൊവിഡ് കേസുകള്‍ 36,401

India
ഇന്ത്യയില്‍ 149 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ സജീവ രോഗികള്‍ ഇന്ന് റിപ്പോര്‍ട്ടുചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പുതിയ കൊവിഡ് കേസുകള്‍ 36,401 ആണ്.  39,157 പേര്‍ രോഗമുക്തരായിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് ഇതുവരെ 3,15,25,080 പേരാണ് കൊവിഡ് മുക്തി നേടിയിട്ടുള്ളത്. നിലവില്‍ 3,64,129 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. 
അടുത്ത ലേഖനം
താലിബാനെ അംഗീകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം