സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (10:12 IST)
താലിബാനെ അംഗീകരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം. സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളുവെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം പറയുന്നത്.
നേരത്തേ താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതിനു പിന്നാലെ സൗഹാര്‍ദ്ദപരമായ സഹകരണത്തിന് തയ്യാറാണെന്ന്
ചൈന അറിയിച്ചിരുന്നു. അതേസമയം അക്രമത്തിലൂടെ അധികാരത്തിലെത്തുന്ന സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ നിലപാട്.