സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 19 ഓഗസ്റ്റ് 2021 (09:39 IST)
രാജ്യത്ത് ഡീസല്‍ വില വീണ്ടും കുറഞ്ഞു. 20 പൈസയാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ ദിവസം 22 പൈസയാണ് കുറച്ചിരുന്നത്. ഇതോടെ ഡീസലിന് ഇന്ന് കൊച്ചിയില്‍ 94.29 പൈസയായി. അതേസമയം രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം പെട്രോള്‍ വില നൂറിനുമുകളിലാണ്. തമിഴ്‌നാട് സര്‍ക്കാര്‍ പെട്രോള്‍ വില മൂന്നുരൂപ കുറച്ചതിനാല്‍ ചെന്നൈയില്‍ മാത്രം നൂറിനു താഴെയാണ് പെട്രോള്‍ വില. മുംബൈയില്‍ പെട്രോള്‍ വില 107 രൂപ കടന്നു.