1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 3,82,315 new COVID19 cases

ശമിക്കാതെ കൊവിഡ്: രാജ്യത്തെ പുതിയ കൊവിഡ് രോഗികളുടെ എണ്ണം 3,82,315, മരണം 3780

India
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,82,315. കൂടാതെ രോഗം മൂലം 3780 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 3,38,439 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
 
ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 2,06,65,148 ആയി ഉയര്‍ന്നു. ഇതുവരെ രോഗം ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 2,26,188 ആണ്. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 34,87,229 ആണ്. 16.04 കോടിയിലേറെപ്പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
അടിതെറ്റിയ ഷാജി; ലീഗ് കയ്യൊഴിഞ്ഞേക്കും