തീവ്രവാദത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് വരെ പകിസ്ഥാനുമായി ചർച്ചയില്ല; അതിർത്തിയിൽ സൈന്യത്തെ ശക്തിപ്പെടുത്തും, നിലപട് കടുപ്പിച്ച് ഇന്ത്യ

Last Updated: ശനി, 2 മാര്‍ച്ച് 2019 (12:56 IST)
ഡൽഹി: തിവ്രവാദത്തിനെതിരെ ശക്തമായ നടപടി എടുക്കുന്നതു വരെ പാകിസ്ഥാനുമായി ഒരു തലത്തിലും ചർച്ചക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ചർച്ചക്ക് തയ്യാറാവണം എന്ന പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആവശ്യം തള്ളിക്കൊണ്ടാണ് നിലപാട് വ്യക്തമാക്കിയത്.

പാകിസ്ഥാൻ തിവ്രവാദത്തിനിതിരെ നടപടി സ്വീകരിക്കുന്നതുവരെ അതിർത്തിയിൽ സൈനിക നിക്കത്തിൽനിന്നും പിൻ‌മാറില്ലെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്. അതേസമയം പുൽ‌വാമ ഭീകരാക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദ് അല്ലെന്ന വാദവുമായി പകിസ്ഥാൻ വിദേശകാര്യമന്ത്രി രംഗത്തെത്തി.

പാകിസ്ഥാൻ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടിരുന്നു എന്നും എന്നാൽ ആരോപണങ്ങൾ ജെയ്ഷെ നിഷേധിച്ചു എന്നുമാണ് ഷാ മെഹ്ബൂബ് ഖുറേഷിയുടെ അവകാശവാദം. ഇന്ത്യയുടെ ബലാകോട്ട് ആക്രമണത്തിന്റെ പ്രസക്തി
ഇല്ലാതാക്കുന്നതിനായുള്ള പാകിസ്ഥന്റെ ശ്രമത്തിന്റെ ഭാഗമാണ് ഖുറേഷിയുടെ വാദം എന്നാണ് വിലയിരുത്തപ്പെടുന്നത്.

സമാധാനമാണ് ആഗ്രഹിക്കുന്നത് എന്ന് പാകിസ്ഥാൻ വ്യക്തമാക്കുമ്പോൾ തന്നെ അതിർത്തിയിൽ പാകിസ്ഥാന്റെ ആക്രമണം തുടരുകയാണ്. വെടി നിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :