ശ്രീനു എസ്|
Last Updated:
ശനി, 6 ജൂണ്‍ 2020 (10:35 IST)
അഞ്ചാം ഘട്ടലോക്ക് ഡൗണ്‍ ഇളവുകളില്‍ ജൂണ്‍ എട്ടാംതിയതിമുതല്‍ ഹോട്ടലുകള്‍ തുറക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ പകുതി സീറ്റുകളില്‍ മാത്രമേ ആളുകളെ ഇരുത്താന്‍ പാടുള്ളു. ഹോട്ടലിന് അകത്തേക്ക് കയറുന്നതിനും പുറത്തേക്ക് പോകുന്നതിനും പ്രത്യേകം സൗകര്യം ഒരുക്കണം. എന്നാല്‍ തിയേറ്ററുകള്‍ തുറക്കുന്നതിന് അനുവാദമില്ല.
ആറടി അകലം പാലിക്കണമെന്നും ഹോട്ടലില്‍ ജോലി ചെയ്യുന്ന വയസായവരും ഗര്‍ഭിണികളും ഭക്ഷണം കഴിക്കാന്‍ എത്തുന്നവരുമായി നേരിട്ട് ബന്ധപ്പെടരുതെന്നും നിര്‍ദേശമുണ്ട്. ആളുകള്‍ ഭക്ഷണം കഴിച്ച് പോയ ശേഷം ആ സ്ഥലം അണുവിമുക്തമാക്കണം, കോവിഡ് രോഗലക്ഷണം ഉള്ളവരെ പ്രവേശിപ്പിക്കരുത്, പ്രവേശന കവാടത്തില്‍ താപനില പരിശോധിക്കാനുള്ള സംവിധാനം ഉണ്ടാകണം. ജീവനക്കാര്‍ മുഴുവന്‍ സമയവും മാസ്‌കുകള്‍ ധരിക്കണം എന്നിവയാണ് മറ്റു നിര്‍ദേശങ്ങള്‍.