നി​കു​തി വെ​ട്ടി​പ്പ്: ജ​യ ടി​വി ഓ​ഫീ​സി​ൽ ആ​ദാ​യ​നി​കു​തി റെ​യ്ഡ് - ലക്ഷ്യം ശശികലയോ ?

നി​കു​തി വെ​ട്ടി​പ്പ്: ജ​യ ടി​വി ഓ​ഫീ​സി​ൽ ആ​ദാ​യ​നി​കു​തി റെ​യ്ഡ് - ലക്ഷ്യം ശശികലയോ ?

   Operation Clean Money , Jaya TV , Chennai office , Income Tax , Sasikala , ജ​യ ടി​വി ഓ​ഫീ​സ് , റെ​യ്ഡ് , ക്ലീൻ ബ്ലാക്ക് മണി
ചെ​ന്നൈ| jibin| Last Modified വ്യാഴം, 9 നവം‌ബര്‍ 2017 (15:11 IST)
അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ടെലിവിഷൻ ചാനലായ ജ​യ ടി​വി ഓ​ഫീ​സ്
അടക്കമുള്ള സ്ഥാപനങ്ങളിൽ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ റെ​യ്ഡ്. ചെന്നൈ ഈക്കാട്ടുതങ്ങളിലുള്ള ഓഫിസുകളിലാണ് പത്തു പേരടങ്ങുന്ന സംഘം രാവിലെ ആറു മണി മുതൽ പരിശോധന നടത്തിയത്.

ജ​യ ടി​വി ഓ​ഫീസില്‍ രാവിലെ എത്തിയ സംഘം ജോലിയിലുണ്ടായിരുന്ന ജീവനക്കാരെ വിളിച്ചു വരുത്തുകയും കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തു. ക​ട​ലാ​സ് ക​മ്പനി​ക​ൾ, വ്യാ​ജ നി​ക്ഷേ​പ​ങ്ങ​ൾ, ക​ള്ള​പ്പ​ണ​ മൊ​ഴു​ക്ക് എ​ന്നി​ങ്ങ​നെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന​യെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കുറച്ചു ദിവസങ്ങളായി ചാനലിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും നീക്കങ്ങൾ നിരീക്ഷിച്ചു വരുകയാണെന്നും ഓപ്പറേഷൻ ക്ലീൻ ബ്ലാക്ക് മണിയുടെ ഭാഗമായുള്ള റെയ്ഡാണെന്നാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.

ജയലളിതയുടെ നേതൃത്വത്തിൽ തുടങ്ങിയ ജയ ടിവി ഇപ്പോൾ ശ​ശി​ക​ല​യു​ടെ കു​ടും​ബം നി​യ​ന്ത്രി​ക്കു​ന്ന മാ​വി​സ് സി​റ്റ്കോം ലി​മി​റ്റ​ഡ് എ​ന്ന ക​ന്പ​നി​യു​ടെ കീ​ഴി​ലാ​ണ്. ശശികലയുടെ മരുമകൻ വിവേക് നാരായണാണ് കമ്പനിയുടെ ദൈനംദിന കാര്യങ്ങൾ നോക്കി നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :