മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു; ബീഫ് കഴിക്കുന്ന എല്ലാവരെയും കൊല്ലുമെന്ന് ഭീഷണി

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയ മലയാളി വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു

IIT-Madras , beef fest , RSS , Narendra modi , CPM , Madras , beef , Cow slaughter , kummanam , ക​ന്നു​കാ​ലി വില്‍‌പന , ബീഫ് , കേ​ന്ദ്ര​സ​ർ​ക്കാ​ര്‍ , ക​ന്നു​കാ​ലി , സൂ​ര​ജ് , ബീഫ് ഫെസ്റ്റിവല്‍
ചെ​ന്നൈ| jibin| Last Modified ചൊവ്വ, 30 മെയ് 2017 (19:17 IST)
ക​ശാ​പ്പിനായുള്ള ക​ന്നു​കാ​ലി വില്‍‌പന നി​രോ​ധി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രേ മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയ മലയാളി വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനം. ഗ​വേ​ഷ​ക ​വി​ദ്യാ​ർ​ഥി​യാ​യ മ​ല​പ്പു​റം സ്വ​ദേ​ശി സൂ​ര​ജി​നാ​ണ് മ​ർദ്ദ​ന​മേ​റ്റ​ത്. ക​ണ്ണി​ന് ഗു​രു​ത​ര പ​രുക്കേ​റ്റ സൂ​ര​ജി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഒരു സംഘം വിദ്യാര്‍ഥികളാണ് സൂ​ര​ജി​നെ ക്രൂരമായി മര്‍ദ്ദിച്ചത്. കാമ്പസിലെ ബീഫ് തീറ്റക്കാരായ എല്ലാവരെയും കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയതായും സൂരജ് പറഞ്ഞു.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ശാ​പ്പ് നി​രോ​ധ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാമ്പസില്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ബീ​ഫ് ന​ട​ത്തി​യ​ത്. അമ്പതോളം വിദ്യാര്‍ഥികള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഇ​തി​നെ​തി​രേ ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തുകയും പരാതി നല്‍കുകയും ചെയ്‌തിരുന്നു.

സൂരജിനെ ആക്രമിച്ച് പരുക്കേല്‍പ്പിച്ചത് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിക്കുന്ന ബിജെപി അനുഭാവികളായ വിദ്യാര്‍ഥികളാണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത് മദ്രാസ് ഹൈക്കോടതി ചെയ്‌തു.

ഹൈകോടതിയുടെ മധുര ബെഞ്ചി​​ന്റേതാണ്​ വിധി. നാലാഴ്​ചത്തേക്കാണ്​ സ്​റ്റേ ചെയ്​തിരിക്കുന്നത്​. സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സെൽവ ഗോമതി നൽകിയ പൊതു താൽപര്യ ഹര്‍ജിയിലാണ്​ കോടതി ഉത്തരവ്​.

ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമെന്നു ചോദിച്ച ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. നാലാഴ്​ചക്കുള്ളിൽ വിശദീകരണം നല്‍കണമെന്ന് നിര്‍ദേശിക്കുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :