24 മണിക്കൂറിനിടെ 8,380 പുതിയ കേസുകൾ, 193 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിയ്ക്കുന്നു

വെബ്ദുനിയ ലേഖകൻ| Last Modified ഞായര്‍, 31 മെയ് 2020 (11:11 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അതിവേഗം വർധിയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,380 പേർക്കാണ് രോഗബധ സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,82,143 ആയി. 193 പേർക്കാണ് കഴിഞ്ഞ ദിവസം ജീവൻ നഷ്ടമായത്. 5,164 പേരാണ് വൈറസ് ബാധയെ തുടർന്ന് രാജ്യത്ത് മരിച്ചത്.

89,995 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 86,986 പേർ രോഗമുക്തി നേടി. രോഗവ്യാാപനം കൂടുതലുള്ള തമിഴ്നാട്ടിൽ ലോക്ഡൗൺ ജുൺ 30 വരെ നീട്ടി. ചില ഇളവുകൾ അനുവദിച്ചുകൊണ്ടാണ് ലോക്ഡൗൺ നീട്ടിയിരിയ്ക്കുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഗുജറാത്ത്, ഡൽഹി എന്നി സംസ്ഥാനങ്ങളിലാണ് രാജ്യത്ത് കൊവിഡ് ബാധ അതിരൂക്ഷമായിരിയ്ക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :