പൈലറ്റ് അഭിനന്ദനെ നാളെ വിട്ടയ്ക്കുമെന്ന് പാകിസ്ഥാൻ

Last Updated: വ്യാഴം, 28 ഫെബ്രുവരി 2019 (16:59 IST)
പാകിസ്ഥാന്‍ തടവിലാക്കുയും മര്‍ദ്ദനത്തിന് ഇരയാക്കുകയും ചെയ്ത ഇന്ത്യന്‍ പൈലറ്റ് തമിഴ്നാട് സ്വദേശിയായ അഭിനന്ദന്‍ വര്‍ധമാനെ നാളെ വിട്ടയ്ക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചതായി വാർത്താ ഏജൻസി എഎൻ‌ഐ റിപ്പോർട്ട് ചെയ്യുന്നു.

കേന്ദ്രം അഭിനന്ദന്‍ വര്‍ധമാനെ ജനീവ ഉടമ്പടി അനുസരിച്ച് വിട്ടയക്കണമെന്നാണ് നിലപാട് സ്വീകരിച്ചിരുന്നു. യാതൊരു ഉപാധിക്കും തയ്യാറാകില്ലെന്നും എത്രയും പെട്ടന്ന് അഭിനന്ദനെ തിരികെ വേണമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

പൈലറ്റിനെ വച്ചു വില പേശാമെന്ന് പാക്കിസ്ഥാൻ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ലെന്നും ഇന്ത്യ അറിയിച്ചു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടു. അതേസമയം രാജ്യസുരക്ഷയെ പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കുകയാണെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. സാഹചര്യത്തിന്റെ ഗൗരവം മോദി കാണുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :