മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്‌തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

മനുഷ്യാവകാശ പ്രവര്‍ത്തക തൃപ്‌തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു

മുംബൈ| JOYS JOY| Last Modified വ്യാഴം, 12 മെയ് 2016 (08:57 IST)
വിലക്ക് ലംഘിച്ച് മനുഷ്യാവകാശപ്രവര്‍ത്തക തൃപ്‌തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. കനത്ത സുരക്ഷാവലയത്തിലാണ് തൃപ്‌തി ദര്‍ഗയില്‍ സന്ദര്‍ശനം നടത്തിയത്. തൃപ്‌തിയെയും ഏതാനും വനിത സന്നദ്ധപ്രവര്‍ത്തകരെയും ദര്‍ഗയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് കഴിഞ്ഞമാസം വിലക്കിയിരുന്നു.

അതേസമയം, ഇത്തവണ പൊലീസ് തങ്ങളുമായി സഹകരിച്ചെന്ന് തൃപ്തി മാധ്യമങ്ങളോട് പറഞ്ഞു. ലിംഗ സമത്വത്തിനായുള്ള ഒരു പോരാട്ടമാണിതെന്നും അവര്‍ പ്രതികരിച്ചു. മുംബൈയിലെ ഹാജി അലി ദര്‍ഗ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാത്ത പ്രസിദ്ധമായ മുസ്ലിം ദേവാലയമാണ്.

കഴിഞ്ഞമാസം ദര്‍ഗയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ
ഭാഗത്തു നിന്ന് ശക്തമായ എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്ന് നടന്നില്ല. ദേവാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെതിരെ തൃപ്‌തി ദേശായിയും അവരുടെ നേതൃത്വത്തിലുള്ള ഭൂംതാ ബ്രിഗേഡും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ദര്‍ഗയില്‍ പ്രവേശിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :