അച്ഛനും സഹോദരനും യുവതിയെ എറിഞ്ഞുകൊന്നു

മുസാഫര്‍നഗര്‍| vishnu| Last Modified വെള്ളി, 9 ജനുവരി 2015 (09:49 IST)
ദുരഭിമാനക്കൊലകള്‍ക്ക് കുപ്രശസ്തമായ ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും മൃഗീയമായ കൊലപാതകത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നു. ഇതര സമുദായത്തില്‍പ്പെട്ട യുവാവിനൊപ്പം കണ്ടതിനെത്തുടര്‍ന്ന് യുവതിയെ ഇഷ്ടികകൊണ്ട് എറിഞ്ഞു കൊന്നു എന്നാണ് ഏറ്റവും പുതിയതായി ഇവിടെനിന്നു വരുന്ന വാര്‍ത്ത.

19 കാരിയായ യുവതിയാണ് അന്യ സമുദായത്തില്‍ പെട്ടയാളുമായി നില്‍ക്കുന്നത് കണ്ടതിനേ തുടര്‍ന്ന് ക്രൂരമായി കൊല്ലപ്പെട്ടത്, യുവതിയെ എറിഞ്ഞുകൊന്നത് ഇവരുടെ സ്വന്തം സഹോസ്ദരനും പിതാവിം കൂടിയാണ് എന്നാണ് വിവരം. ഇരുവരേയും പൊലീസ്ന്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പാടത്ത് കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം ദുരഭിമാനക്കൊലയാണെന്ന് തെളിഞ്ഞത്. ഇഷ്ടികകൊണ്ട് പെണ്‍കുട്ടിയെ എറിഞ്ഞുകൊന്നതാണെന്ന് ചോദ്യംചെയ്യലില്‍ ഇരുവരും സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇരുവര്‍ക്കുമെതിരെ ദുരഭിമാനക്കൊലയ്ക്ക് കേസെടുത്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് എച്ച്എന്‍ സിംഗ് പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :