ഇനിയെങ്കിലും ജീവിച്ചോട്ടെ, ദ്രോഹിക്കരുത്: നിയമനവിവാദത്തിൽ ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷ്

അഭിറാം മനോഹർ| Last Modified ഞായര്‍, 20 ഫെബ്രുവരി 2022 (11:07 IST)
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ സ്വപ്‌ന സുരേഷ്. തനിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ശിവശങ്കറാണെന്ന് സ്വപ്‌ന കുറ്റപ്പെടുത്തി. പു‌സ്‌തകം ഇറക്കി ദ്രോഹിച്ചതിന് പിന്നാലെ തന്റെ ജോലിയും വിവാദമാക്ക്ഉകയാണെന്നും തന്നെ കൂട്ടം ചേർന്ന് ദ്രോഹിക്കുകയാണെന്നും സ്വപ്‌ന ആരോപിച്ചു.

ശിവശങ്കറുടെ പുസ്തകം ഇറങ്ങിയ പശ്ചാത്തലത്തിലാണ് നേരത്തെ സ്വപ്‌ന പ്രതികരണവുമായെതിയത്. നിയമന വിവാദത്തെ കുറിച്ച് തനിക്കറിയില്ലെന്ന് നേരത്തേയും സ്വപ്ന പ്രതികരിച്ചിരുന്നു. എന്റെ നിയമനത്തിലേക്ക് എന്തിനാണ് രാഷ്ട്രീയം വലിച്ചിടുന്നത്. ജോലി നേടി വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ കഴിയൂ. നിങ്ങള്‍ക്ക് എന്നെ കൊല്ലണമെങ്കില്‍ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ വളർത്തിക്കോട്ടെ, ജീവിക്കാൻ അനുവദിക്കു. സ്വപ്‌ന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :