1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Harbhajan offers unconditional apology for instagram post

ബിന്ദ്രൻവാലയെ ധീര രക്തസാക്ഷിയാക്കി ഇൻസ്റ്റഗ്രാം പോസ്റ്റ്, നിരുപാധികം മാപ്പ് പറഞ്ഞ് ഹർഭജൻ സിങ്

ഖലിസ്ഥാൻ
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ജർണയിൽ സിങ് ബിന്ദ്രൻവാലയെ ധീര രക്തസാക്ഷിയാക്കുന്ന പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്ത സംഭവത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്.
 
ഓപ്പറേഷൻ ബ്ലൂ സ്റ്റാർ സൈനികനടപടിയുടെ 37മത് വാർഷിക ദിനമായ ഇന്നലെയാണ് ഹർഭജൻ ബിന്ദ്രൻവാലയെ ധീര രക്തസാക്ഷിയാക്കി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചത്. ബിന്ദ്രൻ വാല മറ്റ് ഖലിസ്ഥാൻ വിഘടനവാദികൾക്കൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പം രക്തസാക്ഷികൾക്ക് പ്രണാമം എന്ന തലക്കെട്ടോടെയാണ് ചിത്രം ഇൻസ്റ്റഗ്രാമിൽ താരം പങ്കുവെച്ചത്.
 

അടുത്ത ലേഖനം
ലങ്കൻ പര്യടനത്തിന്റെ തീയതികളായി, ഇന്ത്യൻ സംഘത്തെ 15ന് പ്രഖ്യാപിച്ചേക്കും