പുതിയ ബൈക്കുകള്‍ക്കൊപ്പം രണ്ട് ഹെല്‍മറ്റുകള്‍ കൂടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ| Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (19:32 IST)
പുതിയ ബൈക്കുകള്‍ക്കൊപ്പം രണ്ട് ഹെല്‍മറ്റുകള്‍ കൂടി നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടില്‍ ബൈക്ക് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കോടതി കൂടുതല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതകള്‍ ആരായുന്നത്.

ബൈക്കുകളില്‍ ഹെല്‍മറ്റ് ലോക്ക് സംവിധാനം നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബൈക്കുകളില്‍ ഹെല്‍മറ്റ് ലോക്ക് സംവിധാനം നിര്‍ബന്ധമാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജൂലൈ ഒന്നിന് തമിഴ്‌നാട്ടില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കി വിധി പുറപ്പെടുവിച്ചിരുന്നു. ഇതേതുടര്‍ന്ന് ജൂലൈ മാസത്തില്‍ റോഡപകടങ്ങളിലെ മരണ നിരക്ക് കുത്തനെ താഴ്ന്നിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :