1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Heavy Rain South India Alert

നവംബറില്‍ അസാധാരണ മഴയ്ക്ക് സാധ്യത ! മുന്നറിയിപ്പ്

Heavy Rain
കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് പുറത്തിറക്കിയ പ്രവചന പ്രകാരം നവംബര്‍ മാസത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ ദീര്‍ഘകാല ശരാശരിയുടെ 122% മഴ ലഭിക്കാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. 
 
പസഫിക് സമുദ്രത്തില്‍ ലാനിന പ്രതിഭാസവും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ന്യൂട്രല്‍ IOD ( Indian Ocean Dipole )  പ്രതിഭാസവും ഈ സീസണ്‍ മുഴുവന്‍ തുടരാന്‍ സാധ്യത. സാധാരണയായി ലാനിന വര്‍ഷങ്ങളില്‍ തുലാവര്‍ഷം മഴ പൊതുവെ കുറവാണു ലഭിക്കാറുള്ളതെങ്കിലും ഇത്തവണ ആഗോള കാലാവസ്ഥ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ ( MJO)  അനുകൂല സാഹചര്യത്തിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഭൂമധ്യ രേഖയോട് ചേര്‍ന്നുള്ള ഭാഗങ്ങളില്‍ താപനില സാധാരണയില്‍ കൂടുതല്‍ ആയതിനാലും കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കാനുള്ള അനുകൂല സാഹചര്യം നിലനില്‍ക്കുന്നു. അതിനാല്‍ നവംബര്‍ മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഇന്ത്യക്കാരുടെ 3 കോടി പോസ്റ്റുകൾ നീക്കം ചെയ്‌ത് ഫേസ്‌ബുക്ക്