ഹര്‍ഷ‌വര്‍ധന്‍ വീണ്ടും വിവാദത്തില്‍; ‘ലൈംഗികവിദ്യാഭാസം നിരോധിക്കണം‘

ന്യൂഡല്‍ഹി| Last Modified വെള്ളി, 27 ജൂണ്‍ 2014 (12:59 IST)
എയ്ഡ്സിനെ പ്രതിരോധിക്കാന്‍ സദാചാരം മതിയെന്നു പറഞ്ഞ കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ വീണ്ടും വിവാദത്തില്‍. ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്ന് തന്റെ
വെബ്‌സൈറ്റില്‍ എഴുതിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.

വിദ്യാഭ്യാസത്തില്‍ ഇന്ത്യന്‍ സാംസ്‌കാരികതയ്‌ക്കാണ്‌ പ്രാധാന്യം നല്‍കേണ്ടത്.
ഇന്ത്യന്‍ സാംസ്‌കാരികത മുന്‍ നിര്‍ത്തി ലൈംഗിക വിദ്യാഭ്യാസം ആവശ്യമില്ല. ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്നും ഹര്‍ഷവര്‍ധന്‍ അഭിപ്രായപ്പെട്ടു

എന്നാ‍ല്‍ ലൈംഗിക വിദ്യാഭ്യാസം നിരോധിക്കണമെന്നത് ഹര്‍ഷവര്‍ധന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ഇതേപ്പറ്റി പാര്‍ട്ടി തീരുമാനമെടുത്തിട്ടില്ലെന്നും ഇതിനെപ്പറ്റി പ്രതികരിക്കുന്നില്ലെന്നും ബിജെപിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു.

ആരോഗ്യമന്ത്രിയുടേത് ആര്‍എസ്‌എസ്‌ അജണ്ഡ നടപ്പാക്കാനുള്ള ശ്രമമാണെന്നും
ഇപ്പോള്‍ 12 വയസ്സില്‍ തന്നെ പ്രായപൂര്‍ത്തിയെത്തുന്ന കുട്ടികള്‍ക്ക് മാതാപിതാക്കളിലൂടെയും വിദ്യാലയങ്ങളിലൂടെയും ബോധവല്‍ക്കരണം നടത്തണമെന്നും ലൈംഗികരോഗങ്ങളെപ്പറ്റിയും ഗര്‍ഭധാരണത്തെപ്പറ്റിയും കുട്ടികളെ ബോധവത്കരിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :