ചെന്നൈ|
Last Modified ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (11:17 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരം നല്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി നല്കിയ പൊതുതാല്പര്യഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തമിഴ്നാട് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കി വാര്‍ത്താക്കുറിപ്പുകള്‍ പുറത്തു വിട്ടിട്ടുണ്ടെന്നും അതു തന്നെയാണ് യാഥാര്‍ത്ഥ്യമെന്നും സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. ഗവര്‍ണര്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജനങ്ങളോടോ മാധ്യമങ്ങളോടോ കള്ളം പറയാന്‍ പാര്‍ട്ടിക്കോ
അപ്പോളോ ആശുപത്രിക്കോ കഴിയില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.
ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പില്‍ അവരുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അവര്‍ ആശുപത്രിയില്‍ നിന്ന് ആരോഗ്യത്തോടെ തിരിച്ചു പോകുമെന്നും വ്യക്തമാക്കിയിരുന്നു. ജയലളിതയുടെ
ആരോഗ്യനില സംബന്ധിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രണ്ടു വാര്‍ത്താക്കുറിപ്പുകള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിരുന്നു.