യുപി കൂട്ടബലാത്‌സംഗം: കര്‍ശന നടപടി വേണമെന്ന് മോദി, പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് യോഗി

ലക്‍നൌ| ജോണ്‍സി ഫെലിക്‍സ്| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2020 (13:31 IST)
ഹത്രാസ് കൂട്ടബലാത്സംഗത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിച്ചുള്ള അന്വേഷണത്തിന് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുമെന്ന ഉറപ്പും മുഖ്യമന്ത്രി നൽകി.

മൂന്നംഗ എസ്ഐടി രൂപീകരിച്ചിട്ടുണ്ടെന്നും ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ആദിത്യനാഥ് അറിയിച്ചു. കേസിന്‍റെ വിചാരണ അതിവേഗ കോടതിയിൽ നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.

ഹത്രാസ് സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് സംസാരിച്ചതായി ആദിത്യനാഥ് പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും അദ്ദേഹം വ്യക്‍തമാക്കി.

ഹോം സെക്രട്ടറി ഭഗവാൻ സ്വരൂപ് എസ്ഐടിയുടെ ചുമതല വഹിക്കുന്നു. ഡിഐജി ചന്ദ്രപ്രകാശ്, കമാൻഡന്റ് പിഎസി പൂനം എന്നിവരാണ് ടീമിലുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :