റത്തോക്ക്|
jibin|
Last Modified വെള്ളി, 18 ഓഗസ്റ്റ് 2017 (17:26 IST)
പശുവിന്റെ മേന്മകള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഹരിയാനയിൽ പദ്ധതി. പശുവിന് എന്തുകൊണ്ട് അമ്മയുടെ സ്ഥാനം നൽകുന്നു എന്ന് വിദ്യാര്‍ഥികള്‍ക്ക് മനസിലാക്കി നല്‍കുന്നതിനാണ് സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് എടുക്കുന്നത്. ഹരിയാന ഗൗസേവ ആയോഗാണ് ഇതിന് നേതൃത്വം നല്‍കുന്നത്.
പശു മനുഷ്യര്‍ക്ക് എന്തൊക്കെ ഗുണങ്ങളാണ് നല്‍കുന്നതെന്ന് പഠിപ്പിക്കാന്‍ വേണ്ടിയാണ് ക്ലാസ് നടത്തുന്നതെന്ന് ഗൗസേവ ആയോഗ് ചെയർമാൻ ഭാനി റാം മംഗള പറഞ്ഞു. സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ക്ലാസ് ഉടന്‍ ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.
പശുവിന്റെ പാലും മൂത്രവും മനുഷ്യർക്ക് എന്തൊക്കെ പ്രയോജനം നല്‍കുന്നു, പശുവിനെ എന്തുകൊണ്ട് അമ്മയുടെ സ്ഥാനം നൽകുന്നു എന്നീ കാര്യങ്ങള്‍ കുട്ടികളെ മനസിലാക്കി കൊടുക്കുക എന്നതാണ് ക്ലാസുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാനി റാം മംഗള പറഞ്ഞു.