അനുബന്ധ വാര്ത്തകള്
- കിലോയ്ക്ക് വെറും 90 രൂപ, ശുദ്ധമായ കോഴിയിറച്ചി ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായി
- ഷാരൂഖിനോടും കാജലിനോടുമുള്ള ആരാധന ഈ യുവാവിന് സമ്മാനിച്ചത് കടുത്ത ശിക്ഷ !
- സർക്കാരിന് താൽപര്യമില്ലാത്തതിനാലാണ് യുവതികൾ ശബരിമലയിൽ കയറാത്തത് എന്ന് ദേവസ്വം മന്ത്രി, സ്ത്രീകളെ കയറ്റാൻ പൊലീസ് ബലപ്രയോഗം നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി; പിന്നെ എന്തിന് വനിതാ മതിൽ പണിയുന്നു ?
- രാഷ്ട്രീയ-സിനിമാ മേഖലകളിലെ പ്രമുഖർ അവർക്ക് വേണ്ടതുപോലെ എന്നെ ഉപയോഗിച്ചു: വെളിപ്പെടുത്തലുമായി അശ്വതി ബാബു
- ക്രിസ്തുമസ് ദിനത്തിൽ ആൺ സുഹൃത്തിനോടൊപ്പം നടക്കാനിറങ്ങിയ പെൺകുട്ടിയെ കത്തികാട്ടി മൂവർസംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി
ഹനുമാൻ വിഗ്രഹത്തിന് സാന്താക്ലോസിന്റെ വേഷമണിയിച്ചു, ദൈവത്തിന്റെ തണുപ്പകറ്റാനെന്ന് പൂജാരി !
അഹമ്മദാബാദ്: ഗുജറാത്തിൽ ഹനുമാൻ വിഗ്രഹത്തിൽ സാന്താക്ലോസിന്റെ വേഷം അണിയിച്ചു. കഷ്ടഭജൻ ദേവനായി ഹനുമാനെ ആരാധിക്കുന്ന സാരംഗ്പൂരിലെ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസമാണ് ഹനുമാൻ സ്വാമിയുടെ വിഗ്രഹത്തിൽ ക്രിസ്തുമസ് പാപ്പയുടെ വേഷം ധരിപ്പിച്ചത്. സംഭവം വലിയ വിവാദമായിരിക്കുകയാണ്.
ഭക്തരായ ചിലർ ഇതിനെതിരെ രംഗത്തെത്തി. ദൈവത്തിന് തണുക്കാതിരിക്കാൻ കമ്പിളി വസ്ത്രം ധരിപ്പിക്കുകയാണ് ചെയ്തീരിക്കുന്നത് എന്നാണ് ഇതിന് ക്ഷേത്രം അതികൃതർ നൽകിയിരിക്കുന്ന മറുപടി. അമേരിക്കയിലെ ഭക്തരാണ് ഈ വസ്ത്രം അയച്ചു നൽകിയത് എന്നും ക്ഷേത്രം അധികൃതർ വ്യക്തമാക്കി.
എന്നാൽ ഇത് കമ്പളി വസ്ത്രമല്ലെന്നും. മതവികാരം വൃണപ്പെടുത്താനല്ല ഇങ്ങനെ ചെയ്തത് എന്നുമാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി വിശദികരണം നൽകുന്നത്. പ്രതിഷേധം ശക്തമായതോടെ വിഗ്രഹത്തെ ധരിപ്പിച്ച വസ്ത്രം പൂജാരി അഴിച്ചുമാറ്റുകയായിരുന്നു.