1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Guns seized from Madurai airport

മധുര എയർപോർട്ട് വഴി തോക്കുകൾ കടത്താൻ ശ്രമം, പിടികൂടിയത് 23 തോക്കുകൾ

വാർത്ത
മധുര: തോക്കുകൾ കടത്തുന്നതിനിടെ മൂന്ന് പേർ മധുര എയർപോർട്ടിൽ പിടിയിൽ. 17 ലക്ഷത്തോളം രൂപ വില വരുന്ന 23 തോക്കുകളാണ് അനധികൃതമായി കടത്തുന്നതിനിടെ അജ്മല്‍ ഖാന്‍, കലിക് മുഹമ്മദ്, മുനിസിപു എന്നിവരിൽനിന്നും പിടികൂടിയത്. ദുബായിൽനിന്നും സ്പൈസ് ജെറ്റ് വിമാനത്തിലാണ് പ്രതികൾ തോക്ക് മധുരയിലേക്ക് കടത്താൻ ശ്രമിച്ചത്.
 
ഷൂട്ടിംഗ് മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന കൗണ്ടർഫീറ്റ് തോക്കുകളാണ് പ്രതികളിൽനിന്നും പിടികൂടിയത്. അഖിലേന്ത്യ ഷൂട്ടിംഗ് ഫെഡറേഷന്റെ അനുമതിയില്ലാതെയാണ് പ്രതികൾ തോക്കുകൾ മധുരയിലെത്തിച്ചത് എന്ന് അധികൃതർ വ്യക്തമാക്കി. 
അടുത്ത ലേഖനം
വിജയുടെ പ്രസ്‌താവന സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ?; ബിഗിലിന്‍റെ ഓഡിയോ ലോഞ്ച് നടന്ന കോളേജിന് നോട്ടീസ്