1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Gulam nabi azad congress

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല, ലഭിച്ച സ്ഥാനങ്ങളില്‍ തൃപ്തി: ഗുലാം നബി ആസാദ്

Gulam Nabi Azad
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നും ലഭിച്ച സ്ഥാനങ്ങളില്‍ തൃപ്തിയുണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ പല സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ടെന്നും ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ തികഞ്ഞ സംതൃപ്തിയുണ്ടെന്നും മരണം വരെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ ഐയോടു പറഞ്ഞു.
 
രാജ്യസഭയില്‍ തന്നെ കുറിച്ച് ആഴത്തില്‍ മനസിലാക്കിയവരാണ് വൈകാരികമായി തന്റെ യാത്രയയപ്പില്‍ പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 1975മുതല്‍ ഞാന്‍ ജമ്മുകാശ്മീരിലെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. ഞാന്‍ പാര്‍ട്ടിയുടെ പല സ്ഥാനങ്ങളിലും പല പ്രധാനമന്ത്രിമാര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ സേവിക്കാന്‍ സാധിച്ചത് ഭാഗ്യമായി ഞാന്‍ കരുതുന്നു. ലോകത്തെ കുറിച്ചും രാജ്യത്തെ കുറിച്ചും കൂടുതല്‍ മനസിലാക്കാന്‍ എനിക്കു സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലേഖനം
എംസി ഖമറുദ്ദീൻ എംഎൽഎയ്ക്ക് മുഴുവൻ കേസിലും ജാമ്യം; ഇന്ന് ജയിൽമോചിതനാകും