ജയ് ഷായ്‌ക്കെതിരായ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവ്; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദ് വയര്‍

ജയ് ഷായ്‌ക്കെതിരായ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി ഉത്തരവ്; സുപ്രീംകോടതിയെ സമീപിക്കുമെന്ന് ദ് വയര്‍

gujarat high court , the wire , Bjp , Narendra modi , Amith sha , ബിജെപി , അമിത്ഷാ , ജെയ് ഷാ , ദ് വയര്‍ , ഗുജറാത്ത് , ഹൈക്കോടതി
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 21 ഫെബ്രുവരി 2018 (08:10 IST)
കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജെയ് ഷായുടെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ദ് വയറിനെതിരെ ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്.

ജയ് ഷായുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും പുറത്തു വിടരുതെന്നാണ് ദ് വയറിനോട് ഹൈക്കോടതി വ്യക്തമാക്കിയത്. ജയ്ഷായുടെ കമ്പിനിയുടെ ലാഭം 16000 മടങ്ങ് ഇരട്ടിച്ചുവെന്ന വാര്‍ത്തകളുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്.

ജയ് ഷാ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് ദ് വയര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :