ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് തീരുമാനിക്കും; വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും തുടരുമെന്ന് സൂചന

ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

അഹമ്മദാബാദ്| AISWARYA| Last Modified വെള്ളി, 22 ഡിസം‌ബര്‍ 2017 (10:10 IST)
ഗുജറാത്ത് മുഖ്യമന്ത്രിയെ ഇന്നു തീരുമാനിക്കും. വിജയ് രൂപാണി മുഖ്യമന്ത്രിയായും നിധിൻ പട്ടേൽ ഉപമുഖ്യമന്ത്രിയായും തുടരുമെന്നാണ് സൂചന. ഗാന്ധിനഗറിൽ ചേരുന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിൽ കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി, ബിജെപി ദേശീയ ജനറൽ സെക്രട്ടറി സരോജ് പാണ്ഡെ എന്നിവർ പങ്കെടുക്കും.

കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, പുരുഷോത്തം റൂപാല, മൻസുഖ് മണ്ഡാവ്യ, കർണാടക ഗവർണർ വജു ഭായ് വാല എന്നിവരെ മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കുന്നതായി സൂചനകളുണ്ട്. അതില്‍ മണ്ഡാവ്യയുടെ പേരാണ് മുൻപന്തിയിലുള്ളത്. വളരെ ലളിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണ് മാണ്ഡാവ്യ. അത് കൂടാതെ മോദി പലവട്ടം തന്റെ പ്രസംഗത്തില്‍ മണ്ഡാവ്യയുടെ പ്രവൃത്തികളെ പുകഴ്ത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :