ന്യൂഡല്‍ഹി|
സജിത്ത്|
Last Modified ബുധന്‍, 4 ജനുവരി 2017 (08:52 IST)
ഇലക്ട്രോണിക്ക് ചിപ്പും ബയോമെട്രിക്ക് ചിപ്പും ഉള്‍പ്പെടുത്തിയിട്ടുള്ള ഇ–പാസ്പോർട്ട് ഈവർഷം പുറത്തിറക്കാൻ കേന്ദ്ര സർക്കാർ തയാറെടുക്കുന്നു. പാസ്പോർട്ടിന്റെ ദുരുപയോഗം തടയുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിനൊരുങ്ങുന്നത്.
പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ പാസ്‌പോര്‍ട്ടിലെ എല്ലാ വിവരങ്ങളും, ഒപ്പം ബയോമെട്രിക്ക് വിവരങ്ങളും ഉണ്ടാകും. അതിനാല്‍ തന്നെ
ഇ–പാസ്പോർട്ട് ഇലക്ട്രോണിക് പരിശോധനയ്ക്കു വിധേയമാക്കാനും സാധിക്കും. ഇറ്റലി, ജർമനി, ഘാന എന്നീ രാജ്യങ്ങളുള്‍പ്പെടെ ലോകത്തിലെ പകുതിയിലധികം രാജ്യങ്ങളിലും ബയോമെട്രിക് ഇ–പാസ്പോർട്ടാണ് നിലവിലുള്ളത്.