എപ്പോഴും കമാന്‍ഡോകളുടെ വലയത്തില്‍; അര്‍ണബിന് കേന്ദ്രമന്ത്രിമാരേക്കാള്‍ സുരക്ഷയൊരുക്കുന്നത് എന്തിനെന്ന് അറിയാമോ ?

അര്‍ണബിന് ഗോസ്വാമിക്ക് കേന്ദ്രമന്ത്രിമാരേക്കാള്‍ സുരക്ഷയൊരുക്കുന്നത് എന്തിന് ?

 Arnab Goswami , Y-Category Security , times now , അര്‍ണബ് ഗോസ്വാമി , ടൈംസ് നൗ , വൈ കാറ്റഗറി , കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി| jibin| Last Modified ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (20:50 IST)
ടൈംസ് നൗ ചീഫ് എഡിറ്റർ അര്‍ണബ് ഗോസ്വാമിക്ക് കേന്ദ്രസര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയത് ഭീകര സംഘടനകളില്‍ നിന്ന് ഭീഷണിയുള്ളതിനാല്‍. കടുത്ത പാകിസ്ഥാന്‍ വിരുദ്ധത പുലര്‍ത്തുന്ന അര്‍ണബിനെ പാക് ഭീകരര്‍ ലക്ഷ്യം വെച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതോടെയാണ് സുരക്ഷ ശക്തമാക്കിയത്.

കേന്ദ്രമന്ത്രിമാരേക്കാള്‍ ശക്തമായ സുരക്ഷയാണ് അര്‍ണബിനുള്ളത്. വൈ കാറ്റഗറി സുരക്ഷയനുസരിച്ച് അര്‍ണബിന് സുരക്ഷയൊരുക്കാന്‍ എപ്പോഴും 20 സായുധ കമാന്‍ഡോകളുണ്ട്. യന്ത്രത്തോക്കുകളുമായി രണ്ട് കമാന്‍‌ഡോകള്‍ അദ്ദേഹത്തിന്
തൊട്ടരുകിലും ഉണ്ടാകും

നാല് വിഭാഗങ്ങളിലായിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നത്. സെഡ് പ്ലെസ് കാറ്റഗറിയാണ് അതില്‍ പ്രധാനം. 40 സായുധ ഉദ്യോഗസ്ഥരും രണ്ട് എസ്‌കോര്‍ട്ട് വാഹനങ്ങളും ഉണ്ടാകും. സെഡ് കാറ്റഗറിയില്‍ 30 സുരക്ഷാ ഉദ്യോഗസ്ഥരും ഒരു എസ്‌കോര്‍ട്ട് വാഹനവും ഉണ്ടാകും. എക്‍സ് കാറ്റഗറിയില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :