ആദ്യ പ്രസവത്തിനു കേന്ദ്രത്തിന്റെ വക 6000 രൂപ; ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ പദ്ധതി ഫെബ്രുവരി മുതൽ

ഫെബ്രുവരി മുതൽ ആദ്യ പ്രസവത്തിനു കേന്ദ്രത്തിന്റെ വക 6000 രൂപ

pregnant , lactating women , narendra modi , മറ്റേർണിറ്റി ബെനിഫിറ്റ് , പ്രസവം , ഗര്‍ഭിണി
ന്യൂഡല്‍ഹി| സജിത്ത്| Last Modified ചൊവ്വ, 2 ജനുവരി 2018 (13:01 IST)
രാജ്യത്തെ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമായുള്ള ‘മറ്റേർണിറ്റി ബെനിഫിറ്റ്’ പദ്ധതി ഫെബ്രുവരിയിൽ നടപ്പാകും. സ്ത്രീകൾക്ക് ആദ്യ പ്രസവത്തിനു 6000 രൂപ ധനസഹായം നൽകുന്ന ‘പ്രധാനമന്ത്രി മാതൃ വന്ദന യോജന’ എന്നാണ് ഈ പദ്ധതിയുടെ പേര്. കഴിഞ്ഞ പുതുവത്സര തലേന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി പ്രഖ്യാപിച്ചത്.

നിലവില്‍ 53 ജില്ലകളിൽ പൈലറ്റ് പ്രൊജക്റ്റായി നടപ്പാക്കുന്ന ഈ പദ്ധതി ഫെബ്രുവരിയിൽ രാജ്യം മുഴുവൻ വ്യാപിപ്പിക്കാനാണ് കേദ്രം തീരുമാനിക്കുന്നത്. ഇതിനകം തന്നെ 10,000 പേർക്ക് ഈ സഹായം ലഭ്യമായെന്ന് വിമൻ ആൻറ് ചൈൽഡ് ഡെവലപ്മെന്റ് വകുപ്പ് സെക്രട്ടറി ആർ. കെ ശ്രീവാസ്‌തവ പറഞ്ഞു. 51 .6 ലക്ഷം ഗർഭിണികൾക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :