കഴിഞ്ഞ വര്‍ഷം കശ്മീരില്‍ ഉണ്ടായത് 244 ഭീകരാക്രമണം

ശ്രീനു എസ്| Last Modified ബുധന്‍, 3 ഫെബ്രുവരി 2021 (10:16 IST)
കഴിഞ്ഞ വര്‍ഷം കശ്മീരില്‍ ഉണ്ടായത് 244 ഭീകരാക്രമണങ്ങളെന്ന് കേന്ദ്രം. കൂടാതെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് 5133 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ഉണ്ടായിട്ടുണ്ട്. ഇതില്‍ 24സൈനികരാണ് കൊല്ലപ്പെട്ടത്. സാധാരണ ജനങ്ങളില്‍ 22പേരും കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം ഭീകരാക്രമണങ്ങളില്‍ 62ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. ഇന്നലെയും കശ്മീരിലെ പുഞ്ച് മേഖലയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വെടിവയ്പ്പ് നടന്നതെന്ന് ന്യൂസ് ഏജന്‍സിയായ എഎന്‍ ഐ റിപ്പോര്‍ട്ട ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :