ശ്രീനഗര്‍|
Last Modified ഞായര്‍, 7 ജൂണ്‍ 2015 (10:20 IST)
ജമ്മു കശ്മീരില്‍ പാകിസ്ഥാന് പതാകയുമേന്തി പ്രകടനം നടത്തിയതടക്കം നിരവധി വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഹുറിയത് കോണ്‍ഫറന്‍സ് ചെയര്മാന് സയീദ് അലി ഷാ ഗീലാനി വീണ്ടും വീട്ടുതടങ്കലില്‍. നേരത്തെ പാസ്പോര്‍ട്ട് അപേക്ഷ നല്‍കാനായി റീജണല്‍ പാസ്പോര്‍ട്ട് ഓഫീസ് സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു.
പാസ്പോര്‍ട്ട് ഓഫീസില്‍ പോയിവന്ന അദ്ദേഹം പ്രാര്‍ഥനയും നിര്‍വഹിച്ച ശേഷമാണു ഗിലാനി വീണ്ടും തടങ്കലില്‍ പ്രവേശിപ്പിക്കപ്പെട്ടത്. ഡെമോക്രാറ്റിക് ഫ്രീഡം പാര്‍ട്ടി നേതാവ് ഷബീര്‍ അഹമ്മദ് ഷാ,
ഹുറിയത് വക്താവ് അയാസ് അക്ബര്‍,
നാഷണല്‍ ഫ്രണ്ട് ചെയര്മാന് നയിം അഹമ്മദ് ഖാന് എന്നിവര്‍ മോചിതരായി