നിര്‍ഭയ കേസ് പ്രതിയുടെ പ്രേതം; ഗ്രാമവാസികള്‍ ഭീതിയില്‍

ന്യൂഡല്‍ഹി| Last Modified വ്യാഴം, 12 മാര്‍ച്ച് 2015 (18:47 IST)
നിര്‍ഭയ കൂട്ടബലാത്സംഗക്കേസിലെ മുഖ്യപ്രതിയായിരുന്ന രാംസിംഗിന്റ വീട് സ്ഥിതി ചെയ്യുന്ന സന്ത്‌ രവിദാസ്‌ ക്യാമ്പ്‌ നിവാസികള്‍ ഭീതിയിലാണ്. നിര്‍ഭയ കേസിലെ പ്രധാന പ്രതിയായ ഇയാള്‍ തീഹാര്‍ ജയിലില്‍ ആതമഹത്യ ചെയ്യുകയായിരുന്നു. 2013 മാര്‍ച്ചില്‍ ആണ് ഇയാള്‍ രാംസിംഗ് ആത്മഹത്യ ചെയ്തത്. ഇയാള്‍ താമസിച്ചിരുന്ന
ഗ്രാമത്തിലെ വീട് ഇപ്പോള്‍ പ്രേതാലയമായി മാറിയിരിക്കുന്നുവെന്നാണ് നാട്ടുകാരുടെ കരുതുന്നത്.

ഇയാളുടെ പ്രേതത്തിന്റെ ശല്യം പലവട്ടം അനുഭവപ്പെട്ടിട്ടുള്ളതായാണ് ഗ്രാമീണര്‍ പറയുന്നത്.ഗ്രാമത്തില്‍ ഈ വിശ്വാസം പരന്നതോടെ കുട്ടികള്‍ ഉള്‍പ്പെടെ ആരും വീടിന്റെ പരിസരത്തേക്ക് പോകാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ വീടിന്റെ ടെറസില്‍ തുണി അലക്കി വിരിയ്ക്കാറുണ്ടായിരുന്ന സ്ത്രീകളും ഈ പതിവ് നിര്‍ത്തി.ഈ വീട്ടില്‍ താമസിച്ചിരുന്ന രാംസിംഗിന്‍റെ മാതാപിതാക്കള്‍ വീടുപേക്ഷിച്ച് ഇപ്പോള്‍ രാജസ്ഥാനിലാണ് താമസിക്കുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :