കൂട്ടമാനഭംഗക്കേസ്; യുപി മുൻമന്ത്രി ഗായത്രി പ്രജാപതി അറസ്റ്റിൽ

കൂട്ടമാനഭംഗക്കേസ് പ്രതിയായ യുപി മുൻമന്ത്രി ഗായത്രി പ്രജാപതി അറസ്റ്റിൽ

  Gayatri Prajapati, gangrape Prajapati, SP Gayatri Prajapati, India news , UP minister , Lucknow , ഗായത്രി പ്രജാപതി , പൊലീസ് , കൂട്ടമാനഭംഗക്കേസ് , സുപ്രീംകോടതി , സമാജ്‍വാദി പാർട്ടി
ലക്നൗ| jibin| Last Modified ബുധന്‍, 15 മാര്‍ച്ച് 2017 (09:32 IST)
കൂട്ടമാനഭംഗക്കേസിൽ പ്രതിയായ ഉത്തർപ്രദേശ് മുൻമന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതി അറസ്‌റ്റില്‍. ജാമ്യമില്ലാ വാറന്റ് നേരിട്ട പ്രജാപതി ലക്നൗവിൽ ഒളിവില്‍ കഴിയുകയായിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ പിടിയിലായത്.

കേസിൽനിന്ന് ഒഴിവാക്കണമെന്ന പ്രജാപതിയുടെ അപേക്ഷ സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.

ഏഴു പ്രതികളുള്ള കൂട്ടമാനഭംഗക്കേസിൽ കഴിഞ്ഞ ദിവസം പ്രജാപതിയുടെ സഹായിയും പൊലീസ് ഹെഡ് കോൺസ്റ്റബിളുമായ ചന്ദ്രപാലിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ ഉടന്‍ തന്നെ കസ്‌റ്റഡിയിലാകും.

കൂട്ടമാനഭംഗക്കേസിൽ ആരോപണം ശക്തമായതോടെ പ്രജാപതിയെ മന്ത്രിസ്ഥാനത്തു നിന്നും നീക്കിയിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പ്രജാപതി പ്രശ്നം ബിജെപി വിഷയമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :