‘ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കരുത്’; സംഘപരിവാറിനെതിരെ റഹ്‌മാന്‍

‘ഞങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കരുത്’; സംഘപരിവാറിനെതിരെ റഹ്‌മാന്‍

 AR Rahman , gauri lankesh , RSS , BJP , gauri lankesh murder , എആർ റഹ്‌മാന്‍ , ഓസ്കാർ , സംഘപരിവാര്‍
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2017 (18:59 IST)
സംഘപരിവാറിന്റെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ജേതാവും സംഗീത സംവിധായകനുമായ എആർ റഹ്‌മാന്‍ രംഗത്ത്. കലാകാരന്മാര്‍ രാഷ്ട്രീയം പറയരുത് എന്നാണല്ലോ, പക്ഷെ തങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കരുത്. കലാകാരന്മാര്‍ തങ്ങളുടെ കലാരൂപങ്ങളിലൂടെ സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കണം. ലോകത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ഈ രാജ്യം എങ്ങനെ ഇങ്ങനെയായെന്നത് ഒരു അത്ഭുതമാണ്. ഇതിന്റെ അടുത്ത ഘട്ടം കണ്ടെത്താനാണ് നാം പരിശ്രമിക്കേണ്ടത്. പക്ഷെ ചിലർ അത് നശിപ്പിച്ച് കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യം വളരെ സങ്കീർണമാണ്. വളരെ വിഭിന്നമായ സംസ്കാരങ്ങളിൽ നിന്നുമാണ് നാം വരുന്നത്. പക്ഷെ ഇന്ത്യ എന്ന വികാരമാണ് നമ്മെ ഒന്നിച്ച് നിർത്തുന്നതെന്നും റഹ്‌മാന്‍ വ്യക്തമാക്കി.

‘വൺ ഹാർട്ട്: ദ എആർ റഹ്മാൻ കൺസേർട്ട് ഫിലിം’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കിടെ ഗൗരി ലങ്കേഷിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി റാഹ്‌മാന്‍ പറഞ്ഞ വാക്കുകളാണ് അദ്ദേഹത്തിനെതിരേ സംഘപരിവാറിന്റെയും ബിജെപിയുടെയും എതിര്‍പ്പിന് കാരണമായത്.
റഹ്‌മാന്‍ പാകിസ്ഥാനിലേക്കോ സിറിയയിലേക്കോ ഇറാഖിലേക്കോ പെയ്‌ക്കൊള്ളാനാണ് സംഘപരിവാറും ബിജെപിയും
പറഞ്ഞത്.

“രാജ്യത്ത് ഇതുപോലെയുള്ള കാര്യങ്ങള്‍ ഇനിയും ഉണ്ടാകില്ലെന്ന് വിശ്വസിക്കുന്നു. ഗൗരി ലങ്കേഷിന്റെ കൊലപാതകം പോലെയുള്ള സംഭവങ്ങളില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. തുടര്‍ന്നും ഇത്തരം സംഭവങ്ങൾ ഇവിടെ ആവർത്തിച്ചാൽ പിന്നെ എന്റെ ഇന്ത്യയല്ല ഇത്. പുരോഗമനപരവും ദയയുള്ളതുമാണ് എന്റെ രാജ്യം”- എന്നാണ് റഹ്‌മാൻ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :